നെ​ല്ലാ​പ്പാ​റ വ​ള​വി​ൽ സു​ര​ക്ഷ ഒ​രു​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ർ
Sunday, July 7, 2024 11:22 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ-​പാ​ലാ റോ​ഡി​ൽ നി​ര​ന്ത​രം അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന നെ​ല്ലാ​പ്പാ​റ വ​ള​വി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ല​യി​ലെ റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ റോ​ഡ് സു​ര​ക്ഷാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗ​ത്തി​ന് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കൊ​ടും​വ​ള​വും കു​ത്തി​റ​ക്ക​വു​മാ​യ​തി​നാ​ൽ ഇ​വി​ടെ അ​പ​ക​ടം പ​തി​വുസം​ഭ​വ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​വി​ടെ ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.

റോ​ഡു​ക​ളി​ലെ കാ​ഴ്ച മ​റ​യ്ക്കു​ന്ന ത​ര​ത്തി​ൽ വ​ള​ർ​ന്നുനി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും ചെ​ടി​ക​ളും വെ​ട്ടു​ന്ന​തി​നും കാ​ഴ്ച മ​റ​യ്ക്കു​ന്ന ത​ര​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള​ള പ​ര​സ്യ ബോ​ർ​ഡു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

കൂ​ടാ​തെ ജി​ല്ല​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും വ​ർ​ക്ക്ഷോ​പ്പു​ക​ളോ​ട​നു​ബ​ന്ധി​ച്ച് അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി കൊ​ണ്ടു​വ​ന്ന് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി നി​ർ​ത്തി​യി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ൾ, ആ​ക്രി​ക്ക​ട​ക​ളി​ൽ റോ​ഡി​ലേ​ക്ക് ഇ​ട്ടി​രി​ക്കു​ന്ന വ​സ്തുക്ക​ൾ എ​ന്നി​വ ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ കെ.​കെ.​രാ​ജീ​വ്, ന​ർ​ക്കോ​ട്ടി​ക്സ് ഡി​വൈ​എ​സ്പി പ​യ​സ് ജോ​ർ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജ​നി​യ​ർ സി.​കെ. പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജ​നി​യ​ർ എ.​എ​സ്. സു​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.