വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ദ​ർ​ശ​നം ന​ൽ​കു​ന്ന പ്ര​കാ​ശ​ഗോ​പു​ര​ങ്ങ​ൾ: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Sunday, July 14, 2024 3:19 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഭൗ​തി​ക​ത​യു​ടെ പി​ന്നാ​ലെ പ​ര​ക്കം പാ​ഞ്ഞു ത​ട്ടി വീ​ഴു​ന്ന ഇ​ന്നി​ന്‍റെ ലോ​ക​ത്ത് പ്ര​കാ​ശം പ​ര​ത്തി ദ​ർ​ശ​നം ന​ൽ​കു​ന്ന​വ​യാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ളു​ടെ 2023 - 24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മെ​റി​റ്റ് ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദ​ർ​ശ​നം ഏ​റ്റു​വാ​ങ്ങി വെ​ളി​ച്ച സം​വാ​ഹ​ക​രാ​യ​വ​രാ​ണ് ഇ​ന്ന​ത്തെ ദി​വ​സ​ത്തി​ന്‍റെ പു​ണ്യ​മെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ പ​റ​ഞ്ഞു. വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ സ​ലോ​മി സി​എം​സി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് അ​യ​ലൂ​പ​റ​മ്പി​ൽ, സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് നി​സാ​മോ​ൾ ജോ​ൺ, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ഡോ​മി​നി​ക് സാ​വി​യോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ നേ​ട്ടം കൈ​വ​രി​ച്ച അ​ധ്യാ​പ​ക​ർ​ക്കും മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.