മൂ​ന്നാ​റി​ലെ വെ​ള്ള​പ്പൊ​ക്കം: ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ന​ട​ത്തും`
Sunday, July 14, 2024 9:39 PM IST
മൂ​ന്നാ​ർ: 1924-ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ഓ​ർ​മ​ക​ളും ചി​ത്ര​ങ്ങ​ളും പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നാ​യി ഫോ​ട്ടോ​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കും. മ​ഴ​ക്കാ​ല തെ​യ്യ​വും അ​വ​ത​രി​പ്പി​ക്കും.
മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ നൂ​റാം വ​ർ​ഷ​ത്തി​ൽ എ​ത്തു​ന്പോ​ഴാ​ണ് മൂ​ന്നാ​ർ ജി​വി​എ​ച്ച്എ​സ്എ​സ് ഓ​ൾ​ഡ് സ​റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
മൂ​ന്നാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, ഫോ​ക്ലോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഫോ​ക്ലോ​ർ ആ​ന്‍റ് ക​ൾ​ച്ച​റ​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 17,18,19 തി​യ​തി​ക​ളി​ൽ മൂ​ന്നാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.
മൂ​ന്നാ​റി​ന്‍റെ പ​ഴ​യ​കാ​ല​ത്തെ​യും മൂ​ന്നാ​റി​ന് ചു​റ്റു​മു​ണ്ടാ​യ ദു​ര​ന്ത​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ളും ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഓ​ല​ക്കു​ട​ക​ൾ തു​ട​ങ്ങി​യ ഉ​ൾ​പ്പെ​ടു​ന്ന​തു​മാ​യ പ്ര​ദ​ർ​ശ​നം 17നു ​രാ​വി​ലെ 10.30നു ​ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ വി.​എം.​ ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചാ​മ​രാ​ജ ന​ഗ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​ആ​ർ. ഗം​ഗാ​ധ​ര മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ജു എം. ​ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വൈ​കു​ന്നേ​രം ആ​റി​ന് മൂ​ന്നാ​ർ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് സ​മീ​പം 100 പേ​ർ ചേ​ർ​ന്ന് 100 ദീ​പ​ങ്ങ​ൾ തെ​ളി​യി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ൾ, മ​ത​പു​രോ​ഹി​ത​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. 18നു ​രാ​വി​ലെ 10ന് ​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​മി​നാ​ർ ആ​രം​ഭി​ക്കും. ഫോ​‌ക‌്‌ലാ​ന്‍റ് ചെ​യ​ർ​മാ​ൻ ഡോ. ​വി.​ ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


പോ​ണ്ടി​ച്ചേ​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലാം​ഗ്വേ​ജ് ആ​ൻഡ് ക​ൾ​ച്ച​ർ ഡ​യ​റ​ക്ട​ർ ഡോ. ​പ്ര​ഗ​തി രാ​ജ്കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തുംനി​ന്നു​ള്ള വി​ദ​ഗ്ദ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വി​വി​ധ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽനി​ന്നു അ​തി​ജീ​വി​ച്ച​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്ക​ൽ ന​ട​ക്കും.

1924ലെ ​പ്ര​ള​യ​ത്തെക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. മൂ​ന്നാ​ർ ഗ​വ.​ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​ൻ.​എ. മ​നേ​ഷ് പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് തെ​യ്യം അ​വ​ത​രി​പ്പി​ക്കും.19​നു​രാ​വി​ലെ മൂ​ന്നാ​റി​ന്‍റെ "ഇ​ന്നും 2030ലേ​ക്കു​ള്ള മൂ​ന്നാ​റും' എ​ന്ന വി​ഷ​യ​ത്തി​ൽ പാ​ന​ൽ ച​ർ​ച്ച.

ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ​മാ​പ​ന​സ​മ്മേ​ള​നം എ.​രാ​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കും ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ൽ വി​ജ​യ​ക​ളാ​യ​വ​ർ​ക്കും കെ​ഡി​എ​ച്ച്പി ക​ന്പ​നി വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ വ​ർ​ഗീ​സ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.