ക്രി​സ്തീ​യ സം​സ്കാ​രം രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ മി​ഷ​ൻ ലീ​ഗി​ന്‍റെ സം​ഭാ​വ​ന നി​സ്തു​ലം: മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ
Monday, July 15, 2024 11:30 PM IST
കരി​മ്പ​ൻ: ക്രി​സ്തീ​യ സം​സ്കാ​രം രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് വ​ഹി​ച്ചി​ട്ടു​ള്ള പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് ബിഷപ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ഇ​ടു​ക്കി രൂ​പ​താ വാ​ർ​ഷി​കം രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ പാ​രി​ഷ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണ​ത്തി​ലും ദൈ​വ​വി​ളി പ്രോ​ത്സാ​ഹ​ന​ത്തി​ലും വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി മി​ഷ​ൻ ലീ​ഗ് സ​ഭ​യെ​യും സ​മൂ​ഹ​ത്തെ​യും ഒ​രു​പോ​ലെ വ​ള​ർ​ത്തു​ന്നു. ന​ല്ല വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണ​മാ​ണ് കു​ടും​ബ​ങ്ങ​ളെ​യും സ​മൂ​ഹ​ത്തെ​യും പ​ടു​ത്തു​യ​ർ​ത്തു​ന്ന​ത്. കു​ട്ടി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും അ​ത്ത​ര​ത്തി​ൽ കു​ടും​ബ​ത്തോ​ടും സ​മൂ​ഹ​ത്തോ​ടും പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​യി വ​ള​ർ​ത്തു​ന്ന​തി​ൽ എ​ല്ലാ​വ​രും ഒ​ന്നുചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ഇ​ടു​ക്കി രൂ​പ​താ പ്ര​സി​ഡ​ന്‍റ് സെ​സി​ൽ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2023-24 പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഡി​ജി​റ്റ​ൽ റി​പ്പോ​ർ​ട്ട്‌ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ പ​ഠ​ന​വി​ഷ​യം അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ കൈ​യെ​ഴു​ത്ത്‌ മാ​സി​കാ മ​ത്സ​രവി​ജ​യി​ക​ളെ വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ ജോ​സ് പ്ലാ​ച്ചി​ക്ക​ലും ലോ​ഗോ മ​ത്സ​ര വി​ജ​യി​ക​ളെ മോ​ൺ. ഏ​ബ്ര​ഹാം പു​റ​യാ​റ്റും പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ലെ മി​ക​ച്ച ശാ​ഖ​ക​ളെ​യും മേ​ഖ​ല​ക​ളെ​യും അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.


രാ​ജാ​ക്കാ​ട് ഫൊ​റോ​ന​പ്പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ക​രോ​ട്ടുകൊ​ച്ച​റ​യ്ക്ക​ൽ, ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് ഐ​ക്ക​ര, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​അ​മ​ൽ താ​ണോ​ലി​ൽ, വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ സ്റ്റാ​ർ​ലെ​റ്റ് സിഎംസി, ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ മാ​ത്യു, ഓ​ർ​ഗ​നൈ​സ​ർ ജയിം​സ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​മ​രി​യ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​യോ​ണ ജോ​ഷി, രൂ​പ​ത, മേ​ഖ​ലാ സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്‌ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ, മാ​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ്‌ ഷേ​ർ​ലി ജൂ​ഡി, കെസിവൈഎം രൂ​പ​ത പ്ര​സി​ഡ​ന്‍റ്‌ ജെ​റി​ൻ ജെ. ​പ​ട്ടാം​കു​ളം, സി​സ്റ്റ​ർ മേ​ബി​ൾ സി​എം​സി, സി​സ്റ്റ​ർ അ​നി​റ്റ് എ​സ്എ​ബി​എ​സ്, എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.