നി​യ​ന്ത്ര​ണം വി​ട്ട റി​ക്ക​വ​റി വാ​ൻ ക​ലു​ങ്ക് ത​ക​ർ​ത്ത് വീ​ടി​ന്‍റെ ഭി​ത്തി​യി​ൽ ഇ​ടി​ച്ചു
Sunday, July 14, 2024 11:14 PM IST
വ​ണ്ടി​പെ​രി​യാ​ർ: നി​യ​ന്ത്ര​ണം വി​ട്ട റി​ക്ക​വ​റി വാ​ൻ റോ​ഡ് സൈ​ഡി​ലെ ക​ലു​ങ്ക് ത​ക​ർ​ത്ത് വീ​ടി​​ന്‍റെ ഭി​ത്തി​യി​ൽ ഇ​ടി​ച്ചു നി​ന്നു.

ശ​നി​യാ​ഴ്ച്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വ​ണ്ടിപ്പെ​രി​യാ​ർ ക​ക്കി​ക്ക​വ​ലി​ൽനി​ന്നു ത​മി​ഴ്നാ​ട് ഈ​റോ​ഡി​ലേ​ക്ക് മ​റ്റൊ​രു വാ​ഹ​നം കെ​ട്ടി​വ​ലി​ച്ച് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​ക്ക് ചു​ര​ക്കു​ളം പോ​ലീ​സ് വ​ള​വി​ലും നെ​ല്ലി​മ​ലി​ക്കും ഇ​ട​യി​ലാ​ണ് അ​പ​ക​ട​മുണ്ടായ​ത്. പു​ത്ത​ൻ​വീ​ട്ടി​ൽ സൈ​ദി​ന്‍റെ വീ​ടി​​ന്‍റെ ഭി​ത്തി​യി​ലാ​ണ് വാ​ഹ​നം ഇ​ടി​ച്ചുനി​ന്ന​ത്.


ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം റോ​ഡി​ലേ​ക്ക് വ​ലി​ച്ചു ക​യ​റ്റി.​ അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ത​മി​ഴ്നാ​ട് ഈ​റോ​ഡി​ൽനി​ന്നു വാ​ഗ​മ​ൺ കാ​ണാ​ൻ എ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം കേ​ടാ​യ​തി​നെത്തു​ട​ർ​ന്നാ​ണ് റി​ക്ക​വ​റി വാ​ൻ കു​മ​ളി​യി​ൽനി​ന്ന് എ​ത്തി​ച്ച​ത്.