കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ക്കു​ന്നു; പ്ര​തി​ഷേ​ധം ശ​ക്തം
Sunday, July 14, 2024 11:14 PM IST
മ​റ​യൂ​ർ: കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ വ​നം​വ​കു​പ്പ്. മ​റ​യൂ​ർ​ത​ല​ച്ചോ​ർ​ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ത​ല​ച്ചോ​ർ​ക​ട​വ് സ്വ​ദേ​ശി​യാ​യ രാ​മേ​ഷി​ന്‍റെ വാ​ഴ​ക്കൃ​ഷി​യും മ​റ്റു വി​ള​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്. മൂ​ന്ന് കാ​ട്ടാ​ന​ക​ളാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. ഏ​ക ഉ​പ​ജീ​വ​ന​മാ​ർ​ഗം ഇ​ല്ലാ​താ​യ​തോ​ടെ വ​നം​വ​കു​പ്പ് ഓ​ഫീ​സി​നു​മു​ന്നി​ൽ​സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ഇ​ദ്ദേ​ഹം.


ഒ​രാ​ഴ്ച മു​ന്പും ഇ​വി​ടെ കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെത്തു​ട​ർ​ന്ന് അ​ഞ്ച് കാ​ട്ടാ​ന​ക​ളെ നാ​ട്ടു​കാ​രും വ​നം​വ​കു​പ്പും ചേ​ർ​ന്ന് വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നു. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ കൃ​ഷി​യും കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​തോ​ടെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ.