രാജാക്കാട് മെഡി​ക്കൽ ക്യാ​മ്പ് ന​ട​ത്തി
Sunday, July 14, 2024 11:14 PM IST
രാ​ജാ​ക്കാ​ട്: ​രാ​ജാ​ക്കാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജാ​ക്കാ​ട് ഗ​വ.​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി.​ ക്യാ​മ്പി​​ന്‍റെ ഉ​ദ്ഘാ​ട​നം എം.​എം. മ​ണി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​​ന്‍റ് കെ.​കെ. ത​ങ്ക​പ്പ​ൻ, കാ​രി​ത്താ​സ് ആ​ശു​പ​ത്രി ജോ​യി​​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ ജി​സ്മോ​ൻ മ​ഠ​ത്തി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ഇ​ൻ​ചാ​ർ​ജ് കെ.​പി. സു​ബീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷാ​കു​മാ​രി മോ​ഹ​ൻ​കു​മാ​ർ, മ​ർ​ച്ച​​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ബി​ജു, ബാ​ങ്ക് പ്ര​സി​ഡ​​ന്‍റ്‌ േ​ബി​ലാ​ൽ, സെ​ക്ര​ട്ട​റി മോ​ൺ​സി കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


മി​ക​ച്ച വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജാ​ക്കാ​ട് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെയും ജി​ല്ല​യി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ രാ​ജാ​ക്കാ​ട് സി​ഡി​എ​സിനെയും കു​ങ്ഫു സെ​വ​ൻ​ന്ത് ഡാ​ൻ ബ്ലാ​ക്ക് ബെ​ൽ​റ്റ് നേ​ടി​യ പ​രി​ശീ​ല​ക​രെയും ആ​ദ​രി​ച്ചു.