മ​രം വീ​ണ് സ്ത്രീ ​ തൊ​ഴി​ലാ​ളി മ​രി​ച്ചു
Sunday, July 14, 2024 3:19 AM IST
അ​ടി​മാ​ലി: കു​രി​ശു​പാ​റ പീ​ച്ചാ​ട് മ​രം വീ​ണ് ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. മാ​മ​ല​ക്ക​ണ്ടം എ​ളം​ബ്ലാ​ശ്ശേ​രി സ്വ​ദേ​ശി​നി ശാ​ന്ത​യ​മ്മ (80)യാ​ണ് മ​രി​ച്ച​ത്. ജോ​ലി​ക്കി​ടെ ശാ​ന്ത​യു​ടെ ദേ​ഹ​ത്തേ​ക്ക് മ​രം വീ​ഴു​ക​യാ​യി​രു​ന്നു.

ഇന്നലെ ഉ​ച്ച​കഴിഞ്ഞായി​രു​ന്നു അ​പ​ക​ടം. ​മ​രം വീ​ഴു​ന്ന​തി​നി​ടെ ശാ​ന്ത​യ്ക്ക് ഓ​ടിമാ​റാ​ൻ ക​ഴി​യാ​തെ മ​ര​ത്തി​ന​ടി​യി​ൽ​പ്പെ​ടു​ക​യായി​രു​ന്നു. പ​രി​ക്കേ​റ്റ ശാ​ന്ത​മ്മ​യെ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബന്ധുക്ക​ൾ​ക്ക് മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കും.