ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് കോ​ത​മം​ഗ​ലം രൂ​പ​ത അ​റു​പ​തി​ന്‍റെ നി​റ​വി​ൽ
Sunday, July 14, 2024 9:39 PM IST
മൂ​വാ​റ്റു​പു​ഴ: കോ​ത​മം​ഗ​ലം രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ 60-ാമ​തു വാ​ർ​ഷി​ക​വും 61-ാമ​തു കൗ​ണ്‍​സി​ലും നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്നു. ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡെ​ണ്‍​സ​ൻ ഡോ​മി​നി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ മാ​ർ​ഗ​രേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ത്തി. ഈ ​വ​ർ​ഷം ന​ട​ത്തു​ന്ന ഹോം ​പ്രോ​ഗ്രാ​മി​ന്‍റെ പോ​സ്റ്റ​ർ ബി​ഷ​പ് പ്ര​കാ​ശ​നം ചെ​യ്തു. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷം രൂ​പ​ത ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഫാ. ​വ​ർ​ഗീ​സ് പാ​റ​മേ​ലി​നെ​യും ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന സി​സ്റ്റ​ർ ഫി​ലോ​റാ​ണി​യേ​യും വേ​ദി​യി​ൽ ആ​ദ​രി​ച്ചു.


ക​ഴി​ഞ്ഞ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ മി​ക​ച്ച ശാ​ഖ​ക​ൾ​ക്കും മേ​ഖ​ല​ക​ൾ​ക്കു​മു​ള്ള ട്രോ​ഫി​ക​ളും വി​വി​ധ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷം 10,12 ക്ലാ​സു​ക​ളി​ൽ മ​ത​ബോ​ധ​ന പ​രീ​ക്ഷ​യി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്ക് നേ​ടി​യ​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു രാ​മ​നാ​ട്ട്, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി, രൂ​പ​ത, മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​

വി​വി​ധ ഇ​ട​വ​ക​ക​ളി​ൽനി​ന്നും വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.