അ​ക്കാ​പ്പ​ല്ല വോ​ളി​യം-3 ത​രം​ഗ​മാ​കു​ന്നു
Sunday, July 14, 2024 11:14 PM IST
തൊ​ടു​പു​ഴ: കോ​ത​മം​ഗ​ലം സി​എം​സി പാ​വ​നാ​ത്മ പ്രൊ​വി​ൻ​സി​ലെ സി​സ്റ്റേ​ഴ്സ് അ​വ​ത​രി​പ്പി​ച്ച മൂ​ന്നാ​മ​ത്തെ അ​ക്കാ​പ്പ​ല്ല​യും സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു. സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ 252 ഓ​ളം ട്രാ​ക്കു​ക​ളി​ലാ​യി വാ​യ, കൈ ​എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു പു​റ​പ്പെ​ടു​വി​ക്കു​ന്ന ശ​ബ്ദം ഉ​പ​യോ​ഗി​ച്ചു​ള്ള ഗാ​ന​മാ​ണ് അ​ക്കാ​പ്പ​ല്ല. നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യ അ​ക്കാ​പ്പ​ല്ല വോ​ളി​യം-1, വോ​ളി​യം-2 എ​ന്നി​വ​യ്ക്ക് വ​ൻ സ്വീ​കാ​ര്യ​ത​ ല​ഭി​ക്കു​ക​യും യൂ​ണി​വേ​ഴ്സ​ൽ റെ​ക്കോ​ർ​ഡ് ബു​ക്കി​ന്‍റെ ഗ്ലോ​ബ​ൽ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ വോ​ളി​യം-​മൂ​ന്നും സം​ഗീ​ത​പ്രേ​മി​ക​ൾ ഇ​തി​നോ​ട​കം ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ സാ​ജോ ജോ​സ​ഫാ​ണ് ഇ​വ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സി​എം​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മെ​റീ​ന, മീ​ഡി​യ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ സീ​ന മ​രി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ത​മം​ഗ​ലം സി​എം​സി പാ​വ​നാ​ത്മ പ്രൊ​വി​ൻ​സി​ലെ സി​സ്റ്റേ​ഴ്സാ​ണ് ഗാ​നം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.


ദ ​പ്രീ​സ്റ്റ് എ​ന്ന മ​ല​യാ​ളം സി​നി​മ​യി​ലെ ന​സ​റേ​ത്തി​ൻ നാ​ട്ടി​ലെ എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​മാ​ണ് ഇ​ത്ത​വ​ണ ഇ​വ​ർ അ​ക്കാ​പ്പ​ല്ല​യ്ക്കാ​യി ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സാ​ജോ ജോ​സ​ഫ്, സി​സ്റ്റ​ർ ദീ​പ്തി മ​രി​യ, സി​സ്റ്റ​ർ സാ​ഫ​ല്യ, സി​സ്റ്റ​ർ തെ​രേ​സ എ​ന്നി​വ​രാ​ണ് കാ​മ​റ​യും എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ ഗീ​തം മീ​ഡി​യ​യി​ലെ ജി​ന്‍റോ ജോ​ണാ​ണ് മി​ക്സ് ആ​ന്‍റ് മാ​സ്റ്റ​റിം​ഗ്. സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ​യാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത രീ​തി​യി​ലാ​ണ് ഈ ​ഗാ​ന​വും ഇ​വ​ർ അ​ക്കാ​പ്പ​ല്ല രൂ​പ​ത്തി​ൽ ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

റി​ലീ​സ് ചെ​യ്ത് ആ​ദ്യ മ​ണി​ക്കൂ​റി​ൽ ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​സ്വാ​ദ​ക​രാ​ണ് ഈ ​വ്യ​ത്യ​സ്ത സം​ഗീ​ത സൃ​ഷ്ടി​യെ ഏ​റ്റെ​ടു​ത്ത​ത്. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് അ​ക്കാ​പ്പ​ല്ല വോ​ളി​യം-മൂന്നി​നു ല​ഭി​ക്കു​ന്ന​തെ​ന്ന് സാ​ജോ ജോ​സ​ഫ് പ​റ​ഞ്ഞു. സി​എം​സി സ​ന്യാ​സി​നി സ​ഭ​യു​ടെ ഒൗ​ദ്യോ​ഗി​ത യു​ട്യൂ​ബ് ചാ​ന​ലാ​യ സി​എം​സി വി​ഷ​നി​ലാ​ണ് ഗാ​നം റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.