തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, July 16, 2024 11:30 PM IST
രാ​ജാ​ക്കാ​ട്:​ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.​ കൊ​ച്ചു​പ്പ് കൊ​ച്ചീ​ത്ത​റ​യി​ൽ മാ​ത്യു തോ​മ​സാ (​കു​ട്ടി​ച്ച​ൻ- 54) ണ് മ​രി​ച്ച​ത്.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ​ബൈ​സ​ണ്‍​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ലു​ൾ​പ്പെ​ട്ട കൊ​ച്ചു​പ്പി​ലെ തൊ​ഴി​ലു​റ​പ്പ് സൈ​റ്റി​ൽ വ​ച്ചാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.​ വീ​ഴ്ച​യി​ൽ സ​മീ​പ​ത്തു​ള്ള പാ​ല​ത്ത​ടി​യി​ൽ ത​ല ഇ​ടി​ച്ചു മു​റി​വ് പ​റ്റി​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് രാ​ജാ​ക്കാ​ട്ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.​ രാ​ജാ​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.​ മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​ ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ജോ​സ്ഗി​രി പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും.​ ഭാ​ര്യ: എ​ലി​സ​ബ​ത്ത് രാ​ജാ​ക്കാ​ട് മാ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ:​ അ​ഞ്ജ​ലി, അ​നി​റ്റ, റി​ജു.