പ​രു​ന്തും​പാ​റ​യി​ൽ ജീ​പ്പ് മ​റി​ഞ്ഞു
Sunday, July 14, 2024 11:14 PM IST
പീ​രു​മേ​ട് : പ​രു​ന്തും​പാ​റ​യി​ലെ പു​ൽ​മേ​ട്ടി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഓ​ടി​ച്ചു ക​യ​റ്റി​യ ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. യാ​ത്ര​ക്കാ​ർ നി​സാ​ര പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച്ച രാ​ത്രി 7.30നാ​ണ് സം​ഭ​വം. അ​പ​ക​ടം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ സ​ഞ്ചാ​രി​ക​ൾ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റ് ഇ​ള​ക്കി മാ​റ്റി​യ ശേ​ഷം ക​ട​ന്നു ക​ള​ഞ്ഞു.

പ​രു​ക്കേ​റ്റ​വ​ർ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടി​ല്ല​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു ജീ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ൽ​കു​ന്ന വി​വ​രം. പ​രു​ന്തും​പാ​റ​യി​ൽ അ​ന​ധി​കൃ​ത ട്ര​ക്കി​ംഗ് പ​തി​വാ​ണ്. മ​നോ​ഹാ​രി​ത നി​റ​ഞ്ഞ പു​ൽ​മേ​ടു​ക​ൾ, മൊ​ട്ട​ക്കു​ന്നു​ക​ൾ എ​ന്നി​വ​യെ കീ​റി മു​റി​ച്ചാ​ണ് ട്ര​ക്കി​ംഗ് ന​ട​ക്കു​ന്ന​ത്.