തൊടുപുഴ: ജില്ലാ കളക്ടറായി വി. വിഗ്നേശ്വരിയെ നിയമിച്ചു. 2015 ബാച്ച് കേരള കേഡർ ഐഎഎസ് ഓഫീസറായ വിഘ്നേശ്വരി കോട്ടയം ജില്ലാ കളക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. കെടിഡിസി എംഡിയായും കോളിജിയറ്റ് എഡ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട് മധുര സ്വദേശിയാണ്. എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ആണ് ഭർത്താവ്. ഇടുക്കി കളക്ടർ ആയിരുന്ന ഷീബ ജോർജ് റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ചുമതലയേൽക്കും. സംസ്ഥാന ഭവന നിർമാണ ബോർഡ് കമ്മീഷണറുടെ പൂർണചുമതയുമുണ്ടാകും.