അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന് ഭീ​ഷ​ണി: മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി​യി​ല്ല
Sunday, July 14, 2024 9:39 PM IST
മൂ​ന്നാ​ർ: അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന വ​ൻ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ ന​ട​പ​ടി​യി​ല്ല. മൂ​ന്നാ​റി​ലെ ഇ​ക്കാ ന​ഗ​റി​ലെ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​നു ചു​റ്റു​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഭീ​ഷ​ണിയായി മ​ര​ങ്ങ​ളു​ള്ള​ത്.

മൂ​ന്നാ​ർ കെഎ​സ്ഇബി ഓ​ഫീ​സി​നു സ​മീ​പം എ​ൻ​ജി​നി​യ​റിം​ഗ് കേ​ള​ജി​ലേ​ക്കു പോ​കു​ന്ന വ​ഴി​യു​ടെ ഒ​രു വ​ശ​ത്താ​യി​യു​ള്ള കെ​ട്ടി​ട​ത്തി​ൽ ജീ​വ​ന​ക്കാ​രും കു​ട്ടി​ക​ളും ആ​ശ​ങ്ക​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ൽ ഇ​ള​കി​യാ​ടു​ന്ന മ​ര​ങ്ങ​ൾ ഏ​തു നേ​ര​വും നി​ലം പൊ​ത്താ​വു​ന്ന സ്ഥി​തി​യി​ലാ​ണ്.