മ​ഞ്ഞി​ൻ​സൗ​ന്ദ​ര്യം നു​ക​ർ​ന്ന് ഉ​പ്പു​കു​ന്ന് മ​ല​നി​ര​ക​ളി​ലൂ​ടെ മ​ഴ​ന​ട​ത്തം
Tuesday, July 16, 2024 11:30 PM IST
ഉ​പ്പു​കു​ന്ന്: പാ​റ​മ​ട​യി​ൽനി​ന്നു ചെ​പ്പു​കു​ളം ഇ​രു​ക​ല്ലും​മു​ടി​യി​ലേ​ക്ക് മ​ഴ​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. തൊ​ടു​പു​ഴ ടൂ​ർ​കോ, തൊ​ടു​പു​ഴ റോ​ട്ട​റി ക്ല​ബ്, ചീ​നി​ക്കു​ഴി സി​ബി​എ ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ​മു​ദ്ര​നി​ര​പ്പി​ൽനി​ന്നു 3,000 അ​ടി ഉ​യ​ര​മു​ള്ള ഉ​പ്പു​കു​ന്ന് മ​ല​നി​ര​ക​ളി​ലൂ​ടെ കോ​ട​മ​ഞ്ഞി​ന്‍റെ​യും കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ന​ട​ത്തി​യ മ​ഴ​ന​ട​ത്തം പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി. വി​വി​ധ ജി​ല്ല​ക​ളി​ൽനി​ന്നു​മാ​യി 70ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

പാ​റ​മ​ട​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഇ​ന്ദു സു​ധാ​ക​ര​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ടൂ​ർ​കോ ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​രു​വി​പ്പാ​റ വ്യൂ ​പോ​യി​ന്‍റ്, ഉ​പ്പു​കു​ന്ന് വ്യൂ​പോ​യി​ന്‍റ്, മു​റം​കെ​ട്ടി പാ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ചെ​പ്പു​കു​ള​ത്തെ ഇ​രു​ക​ല്ലും​പാ​റ​യി​ൽ സ​മാ​പി​ച്ചു.


സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ബ് കെ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. തൊ​ടു​പു​ഴ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റോ​യി കെ. ​പൗ​ലോ​സ് പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ​പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. ഫ്രാ​ൻ​സി​സ്, ടൂ​ർ​കൊ ഡ​യ​റ​ക്ട​ർ​മാ​രാ​യ ജോ​സ് കെ.​ മാ​ത്യു, സു​രേ​ന്ദ്ര​ൻ നാ​യ​ർ, നി​ബി തോ​മ​സ്, ടൂ​ർ​കോ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഹ​രി​ത എ​സ്.​ നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.