ക​ട്ടിം​ഗ് മെ​ഷീ​നി​ല്‍നി​ന്നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു
Tuesday, July 16, 2024 10:39 PM IST
അ​ഞ്ച​ല്‍ : ക​ട്ടിം​ഗ് മെ​ഷീ​നി​ല്‍ നി​ന്നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ആ​യൂ​ര്‍ പൊ​ലി​ക്കോ​ട് കി​ഴ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ സ​ത്യ​നാ​ണ് (56) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം.

ആ​യു​ർ ക​ള​പ്പി​ലാ ഭാ​ഗ​ത്ത് കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന സ​ത്യ​ന് ക​ട്ടിം​ഗ് മെ​ഷീ​നി​ല്‍ നി​ന്നും ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം പോ​ലീ​സ് ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.