വീ​ടി​​ന്‍റെ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞുവീ​ണു; ഏ​ഴുപേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Sunday, July 14, 2024 11:14 PM IST
വ​ണ്ടി​പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​റി​ൽ വീ​ണ്ടും വീ​ട് ഇ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ടം. വ​ണ്ടി​പ്പെ​രി​യാ​ർ വാ​ളാ​ടി എം ​ജി കോ​ള​നി​യി​ൽ താ​മ​സ​ക്കാ​രാ​യ ഷ​ണ്മു​ഖം - രാ​മ​ല​ക്ഷ്മി ദ​മ്പ​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന വീ​ടി​​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ശ​നി​യാ​ഴ്ച്ച രാ​ത്രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച്ച വെ​ളു​പ്പി​ന് ര​ണ്ടോ​ടെ ഇ​ടി​ഞ്ഞു​വീ​ണ​ത്.

വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളും കി​ട​പ്പ് രോ​ഗി​യും അ​ട​ക്കം ഏ​ഴുപേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ടി​​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഭി​ത്തി പു​റം വ​ശ​ത്തേ​ക്ക് ഇ​ടി​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു.