അ​വാ​ർ​ഡ് ല​ബ്ദി​യി​ൽ ക​ർ​ഷ​ക​ൻ തോ​മ​സ്
Monday, July 15, 2024 11:30 PM IST
അ​ടി​മാ​ലി: കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍റെ കൈ​യി​ൽനി​ന്നു അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മ​ര​ച്ചീ​നി ക​ർ​ഷ​ക​നും അ​ടി​മാ​ലി സ്വ​ദേ​ശി​യു​മാ​യ കെ.​വി. തോ​മ​സ്. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ മു​ഖ്യ ക​ർ​ഷ​ക​രി​ൽ ഒ​രാ​ളാ​ണ് ഇ​ദ്ദേ​ഹം. കേ​ന്ദ്ര കി​ഴ​ങ്ങുവി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത മ​ര​ച്ചീ​നി വ​ർ​ഷ​ങ്ങ​ളാ​യി നൂ​ത​ന രീ​തി​ൽ കൃ​ഷി ചെ​യ്യു​ന്നു​ണ്ട് തോ​മ​സ്.

കേ​ന്ദ്ര കി​ഴ​ങ്ങുവി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ അ​റു​പ​ത്തൊ​ന്നാ​മ​ത് ഫൗ​ണ്ടേ​ഷ​ൻ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ നാ​മ നി​ർ​ദേ​ശ പ്ര​കാ​രം തോ​മ​സി​ന് കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്. അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ കേ​ന്ദ്ര കി​ഴ​ങ്ങ് വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ജി. ബൈ​ജു, രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബി​യോ​ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​ർ പ്ര​ഫ. ച​ന്ദ്ര​ഭാ​സ് നാ​രാ​യ​ണ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.