ഹൈ​റേ​ഞ്ചി​ൽ ക​ന​ത്ത മ​ഴ​യി​ൽ ര​ണ്ട് വീ​ടു​ക​ൾ ത​ക​ർ​ന്നു
Tuesday, July 16, 2024 11:30 PM IST
ചെറു​തോ​ണി: ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ര​ണ്ട് വീ​ടു​ക​ൾ ത​ക​ർ​ന്നു. വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​മു​ണ്ടാ​യി. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ക​രി​മ്പ​ൻ കു​ട്ട​പ്പ​ൻ​സി​റ്റി​യി​ൽ മേ​സ​റാ​ക​ത്ത് ജോ​ർ​ജ്കു​ട്ടി​യു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. സം​ഭ​വം വൈ​കി​ട്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ കീ​രി​ത്തോ​ട് ആ​റാം കൂ​പ്പി​ൽ ക​ന​ത്ത മ​ഴ​യി​ൽ പാ​റ വീ​ണ് വീ​ട് ത​ക​ർ​ന്നു. കു​രു​മ്പ​നാ​ൽ റോ​യി കു​രു​വി​ള​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. വാ​ഴ​ത്തോ​പ്പ് മാ​ങ്കു​ള​ത്തി​ൽ ര​ഞ്ജി​ത്തി​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു. വീ​ട്ടു​മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കി​നും കാ​റി​നും മ​ണ്ണ് വീ​ണ് ത​ക​രാ​ർ സം​ഭ​വി​ച്ചു.


മു​രി​ക്കാ​ശേ​രി​യി​ൽ വൈ​ദ്യു​തി​വി​ത​ര​ണം നി​ല​ച്ചു. പ​ല​സ്ഥ​ല​ത്താ​യി ഇ​രു​പ​തോ​ളം വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. അ​ടി​മാ​ലി - കു​മ​ളി ദേ​ശീ​യ പാ​ത​യി​ൽ നാ​ര​ക​ക്കാ​നം കു​മ്പി​ടി​ക്ക​വ​ല​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​ടു​ക്കി​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കാ​നാ​യ​ത്.