ഡീ​ന്‍ കു​ര്യാ​ക്കോ​സ് നാളെ നെടുങ്കണ്ടം ബ്ലോക്ക് മണ്ഡലത്തിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും
Sunday, July 14, 2024 3:19 AM IST
നെ​ടു​ങ്ക​ണ്ടം: ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം പി വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍ ക​ണ്ട് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നാ​ളെ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​മെ​ന്ന് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. യ​ശോ​ധ​ര​ന്‍ അ​റി​യി​ച്ചു.

രാ​വി​ലെ എ​ട്ടി​ന് പാ​മ്പാ​ടും​പാ​റ​യി​ല്‍നിന്ന് ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​ന പ​രി​പാ​ടി അ​ഡ്വ. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​പ്പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി വൈ​കു​ന്നേ​രം അ​ഞ്ചി​ന് പു​റ്റ​ടി​യി​ല്‍ സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം ഇ.​എം. ആ​ഗ​സ്തി ഉ​ദ്ഘാ​ട​നം ചെ​യ്യും.