കെസിവൈഎൽ അതിരൂപത ലീഡർഷിപ്പ് ക്യാമ്പ് ആരംഭിച്ചു
1601081
Sunday, October 19, 2025 12:48 PM IST
കോട്ടയം: ക്നാനായ കാത്തലിക് യൂത്ത് ലീഗ് ലീഡർഷിപ്പ് ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നിർവഹിച്ചു. ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന പരിപാടിയിൽ അതിരൂപതാ പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ചു.
കെസിവൈഎൽ അതിരൂപതാ ചാപ്ലെയിൻ ഫാ.മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ, ചൈതന്യ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.സുനിൽ പെരുമാനൂർ, കെസിഡബ്ലുഎ അതിരൂപതാ സെക്രട്ടറി സിൽജി സജി തുടങ്ങിയവർ പ്രസംഗിച്ചു.
അതിരൂപതാ സമിതി അംഗങ്ങളായ സെക്രട്ടറി ചാക്കോ ഷിബു, ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, ജോയിന്റ് ഡയറക്ടർ സ്റ്റെഫി പുതിയകുന്നേൽ, അഡ്വൈസർ സിസ്റ്റർ ലേഖ എസ്ജെസി, ഭാരവാഹികളായ നിതിൻ ജോസ്, അലൻ ബിജു, ആൽബിൻ ബിജു ബെറ്റി തോമസ്, ജാക്ക്സൺ സ്റ്റീഫൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.