കു​മ​ര​കം: കു​മ​ര​കം കൃ​ഷി​ഭ​വ​ൻ, മൃ​ഗാ​ശു​പ​ത്രി, മ​ത്സ്യ​ഭ​വ​ൻ എ​ന്നി​വ സ്വ​കാ​ര്യ വാ​ട​ക​കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ പ്ര​തി​ഷേ​ധം. കോ​ൺ​ഗ്ര​സി​ന്‍റെ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ഫി ഫെ​ലി​ക്‌​സും ദി​വ്യ ദാ​മോ​ദ​ര​നു​മാ​ണ് വി​യോ​ജി​ച്ച​ത്.

കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ന്‍റെ ബോ​ട്ട് ദു​ര​ന്ത സ്മാ​ര​ക​ത്തി​ലെ ഇ​രു​നി​ല​ക​ളി​ലും പ​ല മു​റി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി പൂ​ട്ടി​ക്കി​ട​ക്കു​മ്പോ​ൾ സ്വ​കാ​ര്യ വാ​ട​കക്കെ​ട്ടി​ട​ത്തി​ലേ​ക്കു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തെ​യാ​ണ് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ എ​തി​ർ​ത്ത​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കെ​ട്ടി​ട​മു​ള്ള​പ്പോ​ൾ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലേ​ക്ക് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​ൽ വ​ൻ അ​ഴി​മ​തി ഉ​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ ആ​രോ​പി​ച്ചു.
വാ​ട​കക്കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റു​ന്ന ന​ട​പ​ടി​ക​ളു​മാ​യി മു​മ്പോ​ട്ടു പോ​യാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ജെ. സാ​ബു അ​റി​യി​ച്ചു.