തോട്ടകം വളവിൽ കുഴികൾ നികത്തി ടൈൽ പാകി
1600999
Sunday, October 19, 2025 7:12 AM IST
വൈക്കം: വൈക്കം -വെച്ചൂർ റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ട് വാഹനാപകടങ്ങൾ പതിവായ തോട്ടകം വളവിൽ ടൈൽപാകി കുഴികൾ അടയ്ക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പല തവണ അറ്റകുറ്റപ്പണി നടത്തിയിട്ടും വീണ്ടും കുഴികൾ രൂപപ്പെട്ട് ഇവിടെ വെള്ളം കെട്ടിനിന്നതിനെത്തുടർന്നാണ് ടൈൽ പാകിയത്.
വൈക്കം -വെച്ചൂർ റോഡിൽ കുഴികളടച്ച് ടാറിംഗ് നടത്താനായി റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിർമാണസാമഗ്രികൾ എത്തിച്ചു കുഴിയടച്ചുതുടങ്ങി.