റോഡുകളുടെ നിർമാണത്തിന് 80 ലക്ഷം അനുവദിച്ചു
1600996
Sunday, October 19, 2025 7:12 AM IST
വൈക്കം: നിയോജകമണ്ഡലത്തിലെ എട്ടു റോഡുകൾ പുനർനിർമിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഫ്ലഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ അനുവദിച്ചതായി. സി.കെ.ആശ എം എൽ എ അറിയിച്ചു.
തലയാഴം പഞ്ചായത്തിലെവാക്കേത്തറ - ചെട്ടിക്കരി റോഡ് 10 ലക്ഷം, തൃപ്പക്കുടം - മാടപ്പള്ളി റോഡ് 10 ലക്ഷം, ടി.വി. പുരം പഞ്ചായത്തിലെ കാവിൽമന - കുഴിപ്പറമ്പ് റോഡ് 10 ലക്ഷം, മറവൻതുരുത്തിലെ മംഗലത്ത് - ചാലുങ്കടവ് റോഡ് 10 ലക്ഷം,
വൈക്കം നഗരസഭയിലെകോനാട്ട് റോഡ് 10 ലക്ഷം, ഉദയനാപുരത്തെ തുറുവേലിക്കുന്ന് - പുത്തൻപാലം റോഡ് 10 ലക്ഷം, മറവൻതുരുത്തിലെ തേവടി - കള്ള്കടവ് റോഡ് 10 ലക്ഷം, ചെമ്പ് കാട്ടിക്കുന്നു - ചാണിയിൽ റോഡ് - 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.