കനത്ത മഴ: കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി
1600548
Friday, October 17, 2025 10:54 PM IST
കാഞ്ഞിരപ്പള്ളി: കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ആനക്കല്ല്, കപ്പാട്, മഞ്ഞപ്പള്ളി, നാലാംമൈൽ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇന്നലെ വൈകുന്നേരം 4.30ഓടെ ആരംഭിച്ച മഴ മണിക്കൂറോളം പെയ്തതോടെയാണ് ചിറ്റാർ പുഴയുടെ കൈത്തോട് കരകവിഞ്ഞ് റോഡിൽ വെള്ളം കയറിയത്. രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ വീടുകളിലും കടകളിലും വെള്ളം കയറി.