വിശുദ്ധ യൂദാതദേവൂസിന്റെ നൊവേനയും തിരുനാളും
1600774
Saturday, October 18, 2025 6:42 AM IST
കടുത്തുരുത്തി: വലിയപള്ളിയുടെ ഐടിഐ ജംഗ്ഷനിലുള്ള കപ്പേളയില്‍ വിശുദ്ധ യൂദാ തദേവൂസിന്റെ നൊവേനയും തിരുനാളും നാളെ മുതല്‍ 28 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആറിന് ജപമാല, നൊവേന, ലദീഞ്ഞ്, വചനപ്രഘോഷണം എന്നിവ നടക്കും.
പ്രധാന തിരുനാള്‍ദിനമായ 28നു വൈകുന്നേരം 5.30ന് ജപമാല, ആറിന് തിരുനാള്‍ കുര്‍ബാന-ഫാ.തോമസ് കരിമ്പുംകാലായില്‍, തിരുനാള്‍ സന്ദേശം-ഫാ.ലൂക്ക് പൂതൃക്കയില്‍, ലദീഞ്ഞ്, പ്രദക്ഷിണം, പാച്ചോര്‍നേര്‍ച്ച.