സ്പെഷല്‍ ഒളിമ്പിക്സ്- ഭാരത കേരളയും എസ്എച്ച് നഴ്സിംഗ് കോളജും കൈകോര്‍ക്കുന്നു
1600896
Sunday, October 19, 2025 5:53 AM IST
കോട്ടയം: തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗും സ്പെഷല്‍ ഒളിമ്പിക്സ്- ഭാരത കേരളയും കൈ കോര്‍ക്കുന്നു. ജില്ലയിലെ ഭിന്നശേഷിയുള്ള വ്യക്തികളുടെ സമഗ്ര ആരോഗ്യ പരിചരണം ലക്ഷ്യംവച്ചു വിവിധ പദ്ധതികളാണ് സംയുക്തമായി ഒരുക്കുന്നത്.
ഭിന്നശേഷി കുട്ടികളുടെ ദന്തപരിപാലനം, ഭിന്നശേഷിയുള്ള പെണ്‍കുട്ടികള്‍ക്കായി ആരോഗ്യശീലങ്ങള്‍, കായിക പരിശീലനം, വ്യക്തിശുചിത്വം തുടങ്ങിയ വിവിധ മേഖലകളിലാണ് തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗ് ഭിന്നശേഷികാര്‍ക്ക് പരിചരണവും പരിശീലനവും നല്‍കുന്നത്. കോളജില്‍ നടന്ന ചടങ്ങില്‍ എസ്ഒബി ഏരിയ ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആലീസ് മണിയങ്ങാട്ട് എസ്എച്ചിന് ധാരണാപത്രം കൈമാറി.