ഇന്റർ സ്കൂൾ എക്കോ പെയിന്റിംഗ് മത്സരം
1600804
Sunday, October 19, 2025 3:54 AM IST
വാഴൂർ: ഏദൻ പബ്ലിക് സ്കൂൾ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 16-ാമത് ഇന്റർ സ്കൂൾ എക്കോ പെയിന്റിംഗ് മത്സരം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടോമി ഡൊമിനിക് മത്സരം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ടോം തോമസ്, പിടിഎ പ്രസിഡന്റ് കെ.ആർ. ഷാജി, പ്രിൻസിപ്പൽ മഞ്ജുള മാത്യു, അഡ്മിനിസ്ട്രേറ്റീവ് പ്രിൻസിപ്പൽ കിരൺ ജോസ്, എക്കോ ക്ലബ് കോ-ഓർഡിനേറ്റർ ലീന രാജീവൻ എന്നിവർ പ്രസംഗിച്ചു. ഇരുപത് സ്കൂളുകളിൽനിന്ന് ഇരുനൂറോളം കുട്ടികൾ പെയിന്റിംഗ് മത്സരത്തിൽ പങ്കെടുത്തു. ആശാനിലയം സ്പെഷൽ സ്കൂളിലെ കുട്ടികളുടെ ലഘുഭക്ഷണശാലയും നടത്തി.