ഗാ​ന്ധി​ന​ഗ​ർ: ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ യു​വാ​വി​നെ ഹ​ണി ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി 64 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ അ​ല​ൻ തോ​മ​സി​നെ ( 27) ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ശ്രീ​ജി​ത്ത് ടി.​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ 2025 ഏ​പ്രി​ൽ മൂ​ന്നി​നാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.