റോഡുകളുടെ റീടാറിംഗിന് ഒരു കോടി 60 ലക്ഷം അനുവദിച്ചു: ഡോ.എന്‍. ജയരാജ്
1600779
Saturday, October 18, 2025 6:42 AM IST
കറുകച്ചാല്‍: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഒരു കോടി 60 ലക്ഷം രൂപ അനുവദിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അറിയിച്ചു.
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് റോഡുകളുടെ പട്ടിക റവന്യൂമന്ത്രിക്ക് നല്കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവൃത്തികള്‍ എത്രയും വേഗം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.