വിളക്കിത്തലനായർ സംസ്ഥാന സമ്മേളനം പാലായിൽ
1600987
Sunday, October 19, 2025 6:58 AM IST
പാലാ: വിളക്കിത്തലനായര്‍ സമാജം 21-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം നാളെയും 21നും പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കടപ്പാട്ടൂര്‍ ക്ഷേത്രപരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി ടൗണ്‍ ചുറ്റി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും.
സമാജം പ്രസിഡന്റ് കെ.ആര്. സുരേന്ദ്രന് അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന്, എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മാത്യു ടി. തോമസ്, മാണി സി. കാപ്പന്, മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, സമാജം രക്ഷാധികാരി കെ.എസ്. രമേഷ് ബാബു, വി.ജി. മണിലാല്‍, കെ.കെ. അനില്‍കുമാര്‍, പി.കെ. രാധാകൃഷണന്, എം.എന്‍. മോഹനന് എന്നിവര്‍ പ്രസംഗിക്കും.
21നു രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനത്തിനു തുടക്കംകുറിച്ചു സമാജം പ്രസിഡന്റ് കെ.ആര്. സുരേന്ദ്രന് പതാക ഉയര്‍ത്തും. പത്തിന് മന്ത്രി റോഷി അഗസ്റ്റിന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എംഎല്‍എ, സെക്രട്ടറി ബാബു കുഴിക്കാല, ജനറല്‍ സെക്രട്ടറി പി.കെ. രാധാകൃഷ്ണന്, കെ.കെ. അനില്‍കുമാര്‍, കെഎസ്. രമേഷ് ബാബു, പി.കെ. സുരേന്ദ്രന് എന്നിവര്‍ പ്രസംഗിക്കും.
സമാജം ഭാരവാഹികളായ കെ.എസ്, രമേഷ്ബാബു, കെ.ആര്. സുരേന്ദ്രന്, പി.കെ. രാധാകൃഷ്ണന്, കെ.കെ. അനില്‍കുമാര്‍, എം.എന്‍. മോഹനന്, ടി.എം.ബാബു. കെ.എ. ചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.