പൂഞ്ഞാറിൽ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 79 ലക്ഷം
1600546
Friday, October 17, 2025 10:54 PM IST
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി പ്രളയത്തിൽ തകർന്ന 11 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കായി റവന്യു വകുപ്പിന് കീഴിൽ സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്ന് 79 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
തിടനാട് പഞ്ചായത്തിലെ കൊണ്ടൂർ-മുക്കാലടിക്കടവ് റോഡ് - 10 ലക്ഷം, പിണ്ണാക്കനാട്-വാരിയാനിക്കാട് റോഡ് - 10 ലക്ഷം, പിണ്ണാക്കനാട്-സിഎംഎസ് കോളനി റോഡ് - ആറു ലക്ഷം, അമ്പാറനിരപ്പേൽ-പരവരാകത്ത് കടവ് റോഡ് - അഞ്ചു ലക്ഷം, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ഗുരുമന്ദിരം-കൂപ്പ് റോഡ് - 10 ലക്ഷം, ഇളംകാട്-ഇളകാട് ടോപ്പ് റോഡ് -10 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്തിലെ വെള്ളികുളം ഗ്രോട്ടോ ജംഗ്ഷൻ-സെന്റ് ആന്റണീസ് ഹൈസ്കൂൾ റോഡ് - അഞ്ചു ലക്ഷം, ഞണ്ടുകല്ല്-തേവരുപാറ റോഡ് - നാലു ലക്ഷം, കോരുത്തോട് ഗ്രാമപഞ്ചായത്തിലെ കുഴിമാവ് ജംഗ്ഷൻ-കോസ്വേ റോഡ് - അഞ്ചു ലക്ഷം, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പൂഞ്ഞാർ എൻജിനിയറിംഗ് കോളജ് ലിങ്ക് റോഡ് - 10 ലക്ഷം, വണ്ടൻപ്ലാവ്-ഇടമല റോഡ് - നാലു ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.