മണ്ഡലം കൺവൻഷൻ നാളെ
1600766
Saturday, October 18, 2025 6:25 AM IST
അയര്‍ക്കുന്നം: കേരള കോണ്‍ഗ്രസ് അയര്‍ക്കുന്നം മണ്ഡലം കണ്‍വന്‍ഷനും പ്രതിഭാ സംഗമവും 19ന് വൈകുന്നേരം 5.30ന് ഔസേപ്പച്ചന് കുന്നപ്പള്ളിയുടെ വസതിയില്‍ നടക്കും. മണ്ഡലം പ്രസിഡന്റ് സേവ്യര്‍ കുന്നത്തേട്ടിന്റെ അധ്യക്ഷതയില്‍ പാര്‍ട്ടി എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം മുഖ്യപ്രഭാഷണവും മുന്‍കാല പ്രവര്‍ത്തകര്‍, മികച്ച കര്‍ഷകര്‍, പ്രതിഭകള്‍ എന്നിവരെ ആദരിക്കല്‍ ഡെപ്യൂട്ടി ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് എംപി, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് എന്നിവരും നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ ജോസഫ്, സെക്രട്ടറി സന്തോഷ് കാവുകാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് ആന്റണി തുപ്പലഞ്ഞി, സാബു ഒഴുങ്ങാലില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.