നാഷണല്‍ റിക്കാര്‍ഡും ഭേദിച്ച് ജുവല്‍ സ്വര്‍ണത്തിളക്കമായി
1600583
Saturday, October 18, 2025 12:02 AM IST
പാലാ: മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റിലെ കല്ലും മുള്ളും നിറഞ്ഞ ചെറിയ പിറ്റില്‍ ചാടി പരിശീലിച്ച് ഹൈജംപില്‍ അന്തര്‍ദേശീയ താരമായി ജുവല്‍ തോമസ്. സീനിയര്‍ ബോയ്സ് ഹൈജംപില്‍ മുരിക്കുംവയല്‍ ഗവ. വിഎച്ച്എസ് സ്കൂളിലെ ജുവല്‍ തോമസ് ദേശീയ റിക്കാര്‍ഡും ഭേദിച്ചു.
ദേശീയ റിക്കാര്‍ഡായ 2.11 കടന്ന് 2.12 ഇന്നലെ ജുവല്‍ ചാടി. ജൂണിയര്‍ വിഭാഗത്തില്‍ ജുവലിന്റെ പേരിലായിരുന്നു നാഷണല്‍ സ്കൂള്‍ റിക്കാര്‍ഡും.
രണ്ടാമത്തെ ചാട്ടത്തിലാണ് ജുവല്‍ റിക്കാര്‍ഡിട്ടത്. തൃശൂര്‍ എ.ആര്. ക്യാമ്പിലെ സിഐ മുണ്ടക്കയം ചിറ്റടി ചെറുവത്തൂര്‍ തോമസിന്റെയും പീരുമേട് ചിദംബരം മെമ്മോറിയില്‍ സ്കൂളിലെ അധ്യാപിക ജിതയുടെയും മകനാണ് ജുവല്‍. കഴിഞ്ഞ മൂന്നു തവണയായി ജില്ലാ മീറ്റിലും സംസ്ഥാനതലത്തിലും ജുവല്‍ ചാമ്പ്യനാണ്. ഹൈറേഞ്ച് സ്പോര്‍ട്സ് അക്കാദമിയിലെ സന്തോഷ് ജോര്‍ജാണ് ജുവലിന്റെ പരിശീലകന്. സ്കൂള്‍ വര്‍ഷത്തിലെ അവസാന കായികമേളയായ ഇത്തവണ സംസ്ഥാന തലത്തിലും സ്വര്‍ണം നേടാനാണ് ജുവലിന്റെ ശ്രമം.