ടാന്‍സാനിയന്‍ ബിഷപ്സ് കൗണ്‍സില്‍ പ്രതിനിധികള്‍ കോട്ടയത്ത്
1600899
Sunday, October 19, 2025 5:53 AM IST
കോട്ടയം: ടാന്‍സാനിയന്‍ ബിഷപ്സ് കൗണ്‍സില്‍ പ്രതിനിധികള്‍ കോട്ടയം അതിരൂപത ആസ്ഥാനവും കാരിത്താസ് ആശുപത്രിയും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടും വിധം ആരോഗ്യമേഖലയില്‍ വരുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
ടാന്‍സാനിയന്‍ ബിഷപ്സ് കൗണ്സില്നിന്നുള്ള എട്ട് പ്രതിനിധികളാണ് സന്ദര്‍ശനത്തിനെത്തിയത്. റവ. ഡോ. പോള്‍ സ്റ്റീവ് ചോബോ, സിസ്റ്റര്‍ അലീസിയ സൈമണ്‍ മസെംഗ, പ്രഫ. ഇറാസ്മസ് കസൗറ കമുഗിഷ, പ്രഫ. സ്റ്റീഫന്‍ എലിയതോഷ മഷാന, സിസ്റ്റര്‍ മേരി ജെസ്ക ക്രിസ്റ്റഫര്‍ എംബോയേര്വ, ഡോ. വിഹാര്‍ രാജേന്ദ്രകുമാര്‍ കൊടേച്ച, ഡോ. സാംവെല്‍ മുതലേംവ ബയബറ്റോ, ഡോ. ആന്‍ഡ്രൂ ഇമ്മാനുവല്‍ എന്കിലിജിവ എന്നിവരുടെ സംഘമാണ് ചര്‍ച്ചകള്‍ക്കായി എത്തിയത്.
കോട്ടയം അതിരൂപതാ സഹായമെത്രാന്മാര് മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവരുടെ നേതൃത്വത്തില്‍ പ്രതിനിധിസംഘത്തെ സ്വീകരിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ തോമസ് ആനിമൂട്ടില്‍ കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജിസ്മോന് മഠത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.