ഇപിഎഫ് കുറഞ്ഞ പെന്ഷന് 5,000 രൂപയാക്കണം; സ്റ്റാഫ് ഫെഡറേഷന്
1600895
Sunday, October 19, 2025 5:53 AM IST
കോട്ടയം: ഇപിഎഫ് അംഗങ്ങളുടെ കുറഞ്ഞ പെന്ഷന് 5,000 രൂപയാക്കി ഉയര്‍ത്തണമെന്നും 2014 സെപ്റ്റംബര്‍ ഒന്നിനു ശേഷം പിഎഫ് അംഗത്വം നേടിയവര്‍ക്കും ഇപിഎഫ്ഒ പെന്ഷന് പദ്ധതി അംഗത്വം നല്കി ഹയര്‍ പെന്ഷന് ഓപ്ഷന് അവസരം നല്‍കണമെന്ന് ഇപിഎഫ്ഒ സ്റ്റാഫ് ഫെഡറേഷന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ശമ്പളപരിധിയില്ലാതെ തൊഴിലാളികള്‍ക്ക് ഇപിഎഫ് അംഗത്വം നല്‍കുക, ഇപിഎഫ് വേതന പരിധി 15,000 രൂപയില്‍ നിന്ന് 35,000 ആക്കുക, അസംഘടിത തൊഴിലാളികള്‍ക്കും ഇപിഎഫ് ആനുകൂല്യങ്ങള്‍ നല്‍കുക, എട്ടാം ശമ്പള കമ്മീഷന് നിയമിക്കുക, ജീവനക്കാര്‍ക്ക് യുപിഎസ് പെന്ഷന് ഓപ്ഷന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന പ്രസിഡന്റായി കെ. സദാനന്ദനെയും ജനറല്‍ സെക്രട്ടറിയായി കെ. സ്നേഹപ്രഭയെയും തെരഞ്ഞെടുത്തു. എസ്. ജയഗോപാല്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), പി. മനോജ്, പി. സനോജ് (വൈസ് പ്രസിഡന്റ്), എന്‍. സമീന, എസ്.എസ്. രഞ്ജിത്ത് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), എന്‍.വി. ബിജു (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.