രാഷ്ട്രപതിയുടെ സന്ദർശനം: ഇല്ലിക്കൽ-കൈപ്പുഴമുട്ട് റോഡിൽ ഓട്ടോ, ടാക്സി നിയന്ത്രണം
1600768
Saturday, October 18, 2025 6:25 AM IST
കുമരകം: രാഷ്ട്രപതിയുടെ സന്ദർശനത്തിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇല്ലിക്കൽ മുതൽ കൈപ്പുഴമുട്ട് വരെയുള്ള റോഡിൽ ഗതാഗത തടസം ഒഴിവാക്കുന്നതിലേക്കായി 23ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ 6.30 വരെയും,
24ന് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 11.00 വരെയും കോട്ടയം- കൈപ്പുഴമുട്ട് റോഡിന്റെ ഇരുവശങ്ങളിലെയും ഓട്ടോ, ടാക്സി സ്റ്റാൻഡുകളിൽ ഓട്ടോകളും ടാക്സികളും നിർത്തിയിടരുതെന്ന് കുമരകം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ഷിജി അറിയിച്ചു.