തീർഥാടകത്തിരക്കിൽ എരുമേലി
1600550
Friday, October 17, 2025 10:54 PM IST
എരുമേലി: തുലാമാസ പൂജയ്ക്കായി ശബരിമലനട തുറന്നതോടെ എരുമേലി-പമ്പ റോഡിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക്. പതിവിലും കൂടുതൽ തീർഥാടകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ രാവിലെ എരുമേലി ടൗണിൽ ഗതാഗതത്തിരക്ക് വലിയ തോതിൽ അനുഭവപ്പെട്ടു. ദേവസ്വം ബോർഡിന്റെ പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനത്തിരക്ക് വർധിച്ച നിലയിലായിരുന്നു.
മണ്ഡല - മകരവിളക്ക് സീസണിന് ഒരു മാസം കൂടിയാണുള്ളത്. അതിനുള്ള ക്രമീകരണങ്ങൾ നടക്കുന്നതിനാൽ അയ്യപ്പഭക്തർക്ക് നിലവിൽ വിശ്രമ സൗകര്യങ്ങൾ പരിമിതമാണ്. പാർക്കിംഗ് ഗ്രൗണ്ടുകളിൽ ഇന്റർ ലോക്ക് കട്ടകൾ പതിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. തുലാമാസ പൂജയുടെ അവസാന ദിവസമായ 22ന് രാഷ്ട്രപതി ദൗപദി മുര്‍മു ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നുണ്ട്.