ട്രാക്കിലെ പൊന്‍താരമായി സാബിന്
1600582
Saturday, October 18, 2025 12:02 AM IST
പാലാ: ട്രാക്കിലേ അതിവേഗക്കാരനായി സാബിന് ജോര്‍ജ്. പങ്കെടുത്ത മത്സരങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടിയാണ് സാബിന് കായിക മേളയിലെ താരമായത്. അവസാന ലാപ് ദിനമായ ഇന്നലെ പങ്കെടുത്ത സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100 മീറ്റര്‍, 200 മീറ്റര്‍ ഇനങ്ങളിലും ഒന്നാം സ്ഥാനം വിട്ടുകൊടുത്തില്ല. രണ്ടാം ദിനത്തില്‍ നടന്ന 400 മീറ്റര്‍ ഹർഡിസി ലും 800 മീറ്ററിലും ഒന്നാം സ്ഥാനം കൈവരിച്ചിരുന്നു.
പാലാ സെന്റ് തോമസ് എച്ച്എസ്എസ് പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ്. ഇടുക്കി വെള്ളാരംകുന്ന് സ്വദേശിനി. രണ്ട് തവണ ജൂണിയര്‍ വിഭാഗത്തില്‍ നാഷണല്‍ ലെവലില്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. മത്സ്യക്കച്ചവടക്കാരനാണ് പിതാവ് ഷൈജു ജോര്‍ജ്, അമ്മ ശാലിനി.
ട്രിപ്പിള്‍ ജംപിലും നേടി
അയോണ
പാലാ: ഹര്ഡില്സിന് പിന്നാലെ ട്രിപ്പിള്‍ ജംപിലും ഒന്നാം സ്ഥാനം നേടി അയോണ മേരി സോജന്. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം ട്രിപ്പിള്‍ ജംപിലാണ് മത്സരിച്ചത്. 9.16 മീറ്റര്‍ ആണ് ദൂരം. 100 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം കൈവരിച്ചിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജിഎച്ച്എസ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചോറ്റി അമ്പലത്തിറയില് സോജന് റീന ദമ്പതികളുടെ മകളാണ്.
വ്യക്തിഗത ചാമ്പ്യന്മാര്
സബ് ജൂണിയര്‍ ബോയ്സ്-അലന് സാബു 15 പോയിന്റ്(സെന്റ് തോമസ് എസ്എച്ച്എസ് പാലാ) 400, 200, 600 മീറ്ററുകളില്‍ ഒന്നാം സ്ഥാനം.
സബ് ജൂണിയര്‍ ഗേള്‍സ്-അന്നാ ജിജോ 15 പോയിന്റ് (സിഎസ്എച്ച് എസ് എച്ച് ജിഎച്ച്എസ് ഭരണങ്ങാനം) ലോംഗ് ജംപ്, ഹൈജംപ്, 80 എംഎച്ച് ഒന്നാം സ്ഥാനം.
ജൂണിയര്‍ ബോയ്സ്-ശ്രീഹരി സി. ബിനു 15 പോയിന്റ് (ഗവ. വിഎച്ച് എസ് മുരിക്കുംവയല്‍) 110 മീറ്റര്‍ ഹര്‍ഡില്‍സ്, 100, 200 മീറ്റര്‍ ഒന്നാം സ്ഥാനം.
ജൂണിയര്‍ ഗേള്‍സ്-അയന ലൈക്ക് 13 പോയിന്റ് (എസ്എംവിഎച്ച്എസ്എസ് പൂഞ്ഞാര്‍), മൂന്നു കിലോമീറ്റര്‍ നടത്തം ഒന്നാം സ്ഥാനം, 3000 മീറ്റര്‍ ഓട്ടം ഒന്നാം സ്ഥാനം, 1500 മീറ്റര്‍ ഓട്ടം രണ്ടാം സ്ഥാനം.
സീനിയര്‍ ബോയ്സ്-സാബിന് ജോര്‍ജ് 15 പോയിന്റ് (സെന്റ് തോമസ് എസ്എച്ച്എസ് പാലാ). 400 മീറ്റര്‍ ഹര്‍ഡില്‍സ്, 200, 400 മീറ്റര്‍ ഓട്ടം ഒന്നാം സ്ഥാനം.
സീനിയര്‍ ഗേള്‍സ്-സിഖാ എം. സോബിന്‍ 15 പോയിന്റ് (സെന്റ് മേരീസ് ജിഎച്ച്എസ് കാഞ്ഞിരപ്പള്ളി) 800 മീറ്റര്‍, 400 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് ഒന്നാം സ്ഥാനം.