സൗജന്യ യൂറോളജി മെഡിക്കൽ ക്യാമ്പ്
1600549
Friday, October 17, 2025 10:54 PM IST
മുണ്ടക്കയം: മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ മൂത്രാശയ സംബന്ധമായ രോഗങ്ങളുടെ നിർണയത്തിനും ചികിത്സയ്ക്കുമായി 20 മുതൽ 25 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് പിആർഒ അരുൺ ആണ്ടൂർ പത്രസമ്മേളനത്തിൽ അറിയിച്ചു. എംഎംടി ഹോസ്പിറ്റൽ യൂറോളജി വിഭാഗം മേധാവി ഡോ. എസ്.എസ്. അഭിനന്ദ് നേതൃത്വം നൽകും.
വിട്ടുമാറാത്ത മൂത്രത്തിൽ പഴുപ്പ്, അറിയാതെയുള്ള മൂത്രംപോക്ക്, മൂത്രത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുക, പ്രോസ്റ്റേറ്റ്ഗ്രന്ഥിയുടെ വീക്കം, പുരുഷന്മാരിലെ ലൈംഗിക രോഗങ്ങൾ, കിഡ്നിയിലെ കല്ലുകൾ, മൂത്രാശയങ്ങളിലെ കല്ലുകൾ തുടങ്ങിയ രോഗങ്ങളുടെ നിർണയവും ചികിത്സയും സൗജന്യമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും അൾട്രാസൗണ്ട് സ്കാനിംഗ്, രക്ത പരിശോധനകൾ തുടങ്ങിയവ പൂർണമായും സൗജന്യമായിരിക്കും. പത്രസമ്മേളനത്തിൽ സീനിയർ യൂറോളജി കൺസൾട്ടന്റ് ഡോ. എസ്.എസ്. അഭിനന്ദ്, സ്റ്റെഫി ബയർ, ഡോണി തുടങ്ങിയവരും പങ്കെടുത്തു.