മൂന്നാനിയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥ
1600893
Sunday, October 19, 2025 5:52 AM IST
പാലാ: പാലാ-ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ കോടതിക്കു മുന്പില് വീണ്ടും അപകടം. കഴിഞ്ഞ ദിവസം ഉച്ചയോടെ റോഡ് കുറുകെ കടന്ന സ്ത്രീക്ക് കാര്‍ ഇടിച്ചു പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ കുറെ നാളുകളായി ഇവിടെ അപകടം തുടര്‍ക്കഥയാവുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു. ബസിറങ്ങി നിരവധി ആളുകള്‍ റോഡ് കുറുകെ കടന്ന് കോടതി സമുച്ചയത്തിലേക്കു പോകുന്പോൾ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്.
റോഡുകളുടെ നിലവാരം ഉയര്‍ന്നതോടെ അപകടങ്ങളും പെരുകുകയാണ്. വളവോ കയറ്റമോ ഇറക്കമോ ഇല്ലാത്ത നേരേയുള്ള പാതയാണ് കോടതിസമുച്ചയത്തിനു മുമ്പിലുള്ളത്. അമിതവേഗവും അശ്രദ്ധയിലുള്ള വാഹനമോടിക്കലുമാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.