വാക്കേത്തറ-കപിക്കാട് റോഡ് നിർമാണം ഉടൻ: എംഎൽഎ
1600995
Sunday, October 19, 2025 7:12 AM IST
കടുത്തുരുത്തി: കല്ലറ പഞ്ചായത്തിലെ വികസനസദസ് സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കല്ലറ-തലയാഴം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന വാക്കേത്തറ-കപിക്കാട് റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും ഇതോടെ മുണ്ടാര്‍, കല്ലറ നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാവുമെന്നും എംഎല്‍എ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പളളി, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. സുനില്‍, പഞ്ചായത്തംഗങ്ങളായ വി.കെ. ശശികുമാര്‍, മിനി ജോസ്, ജോയി കോട്ടായില്‍, ഷൈനി ബൈജു തുടങ്ങിയവര്‍ പ്രസംഗിച്ചു.