ഇടമറ്റം: മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​സ​ദ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന സ​ദ​സി​ല്‍ പ്ര​സി​ഡ​ന്‍റ് സോ​ജ​ന്‍ തൊ​ടു​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, മു​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​യി കു​ഴി​പ്പാ​ല, സെ​ക്ര​ട്ട​റി പി.​ആ​ര്‍. സീ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ന്‍​സി മാ​ര്‍​ട്ടി​ന്‍, അം​ഗ​ങ്ങ​ളാ​യ ടി.​ബി. ബി​ജു, ഇ​ന്ദു പ്ര​കാ​ശ്, പി.​വി.​ വി​ഷ്ണു, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്രീ​ല​ത ഹ​രി​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷ്, വി.​എന്‍. വാ​സ​വ​ന്‍ എ​ന്നി​വ​രു​ടെ സ​ന്ദേ​ശ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ വാ​യിച്ചു.

കൊ​ഴു​വ​നാ​ല്‍: കൊ​ഴു​വ​നാ​ൽ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​സ​ദ​സ് ഉ​ദ്ഘാ​ട​ന​വും ആ​യു​ര്‍​വേ​ദ സ​ബ് സെ​ന്‍റ​ര്‍ സ​മ​ര്‍​പ്പ​ണ​വും ന​ട​ന്നു. സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​ന്‍​സ് ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ ബി​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ഫ് ഗു​ണ​ഭോ​ക്തൃ സം​ഗ​മ​വും താ​ക്കോ​ല്‍​ദാ​ന​വും ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്രസി​ഡ​ന്‍റ് ജെ​സി ജോ​ര്‍​ജ് നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-25 വ​ര്‍​ഷ​ത്തെ പ്രോ​ഗ്ര​സ് റി​പ്പോ​ര്‍​ട്ട് ജില്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ പ്ര​കാ​ശ​നം ചെ​യ്തു. 75 വ​യ​സി​ന് മു​ക​ളി​ലു​ള്ള തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​യും ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍, ആ​ശാ പ്ര​വ​ര്‍​ത്ത​ര്‍ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.