കാ​ഞ്ഞി​ര​പ്പ​ള്ളി: തു​ട​ര്‍​ച്ച​യാ​യ റാ​ങ്ക് നേ​ട്ട​ങ്ങ​ളു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ്. 2015 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ​ക​ളി​ല്‍ റാ​ങ്കു​ക​ള്‍ വാരി​ക്കൂ​ട്ടു​ക​യാ​ണ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍.

ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ഏ​വി​യേ​ഷ​ന്‍, ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍ കോ​ഴ്‌​സ്, ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് തു​ട​ങ്ങി​യ പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ല്‍ കഴി​ഞ്ഞ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി എം​കോം പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗം പ​രീ​ക്ഷ​യി​ല്‍ ജി. ​സാ​യ് കൃ​ഷ്ണ അ​ഞ്ചാം റാ​ങ്കും അ​ല്‍​ഫോ​ന്‍​സ ജോ​യ് ഒ​ന്പ​താം റാ​ങ്കും നേ​ടി.

‌റാ​ങ്ക് ജേ​താ​ക്ക​ളെ​യും പ​രി​ശീ​ല​നം ന​ല്‍​കി​യ അ​ധ്യാ​പ​ക​രെ​യും കോ​ള​ജ് ഡ​യ​റ​ക്‌​ട​ര്‍ ലാ​ലി​ച്ച​ന്‍ ക​ല്ലം​പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം അ​ഭി​ന​ന്ദി​ച്ചു. പി.​എം. ജേ​ക്ക​ബ് പൂ​ത​ക്കു​ഴി, സെ​ക്ര​ട്ട​റി ജോ​സ് ആ​ന്‍റ​ണി, പ്രി​ന്‍​സി​പ്പ​ല്‍ എ.​ആ​ര്‍. മ​ധു​സു​ദ​ന​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ടി​ജോ​മോ​ന്‍ ജേ​ക്ക​ബ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ ബേബി മാ​ത്യു, ലൂ​സി​യാ​മ്മ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.