കോ​ട്ട​യം: “നീ​തി ഔ​ദാ​ര്യ​മ​ല്ല, അ​വ​കാ​ശ​മാ​ണ്’’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് കാ​സ​ര്‍കോ​ഡ് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ന​ട​ത്തു​ന്ന അ​വ​കാ​ശ സം​ര​ക്ഷ​ണ​യാ​ത്ര​യ്ക്കു 22നു ​രാ​വി​ലെ 10.30 ന് ​കോ​ട്ട​യ​ത്ത് എ​ത്തു​മ്പോ​ള്‍ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് കോ​ട്ട​യം അ​തി​രൂ​പ​താ സ​മി​തി​യു​ടെ​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ട്ട​യം, കു​ട​മാ​ളൂ​ര്‍ ഫൊ​റോ​നാ സ​മി​തി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍കും.

ഏ​റ്റു​മാ​നൂ​രിൽ‍നി​ന്നു ബേ​ക്ക​ര്‍ ജം​ഗ്ഷ​ന്‍വ​ഴി ഗാ​ന്ധി പ്ര​തി​മ​യ്ക്കു സ​മീ​പം എ​ത്തു​മ്പോ​ള്‍ യാ​ത്ര​യെ സ്വീ​ക​രി​ച്ചാ​ന​യി​ച്ച് സ​മ്മേ​ള​നവേ​ദി​യാ​യ തി​രു​ന​ക്ക​ര പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​ന​ത്ത് എ​ത്തി​ക്കും. സ്വീ​ക​ര​ണ സ​മ്മേ​ള​നം കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​തസം​ഘം രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് പി.​എ. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി മു​ള​വേ​ലി​പ്പു​റം, ബി​നു ചെ​ങ്ങ​ളം, കു​ഞ്ഞ് ക​ള​പ്പു​ര, സെ​ബാ​സ്റ്റ്യ​ന്‍ പു​ല്ലാ​ട്ടു​കാ​ലാ, തോ​മ​സ് പീ​ടി​യേ​ക്ക​ല്‍, ബി​നോ​യി ഇ​ട​യാ​ടി, ഷെ​യി​ന്‍ ജോ​സ​ഫ്, സാ​ലി​ച്ച​ന്‍ തു​മ്പേ​ക്ക​ളം, പി.​ജെ. ജോ​സ്, തോ​മ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്വാ​ഗ​തസം​ഘം ജ​ന​റ​ല്‍ കോ-​ഓ​ര്‍ഡി​നേ​റ്റ​റാ​യി തോ​മ​സ് പീ​ടി​യേ​ക്ക​ല്‍, ജോ​യി​ന്‍റ് ക​ണ്‍വീ​ന​ര്‍മാ​രാ​യി ഷെ​യി​ന്‍ ജോ​സ​ഫ്, ബി​നു ചെ​ങ്ങ​ളം, ബി​നോ​യ് ഇ​ട​യാ​ടി, കു​ഞ്ഞ് ക​ള​പ്പു​ര എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.