കെഎസ്ആര്‍ടിസി ബസില്‍ സ്വകാര്യബസിടിച്ചു
1600989
Sunday, October 19, 2025 6:58 AM IST
കോട്ടയം: കോട്ടയം നഗരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് യാത്രാ നിരോധനമുള്ള വണ്‍വേ റോഡിലേക്കു തിരിഞ്ഞ കെഎസ്ആര്‍ടിസി ബസില്‍ സ്വകാര്യബസിടിച്ചു.
ഇന്നലെ രാവിലെ 7.45നു കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ടിബി റോഡില്‍ കല്യാണ്‍ സില്‍ക്സിന് എതിര്‍വശത്തുനിന്നു സ്റ്റാര്‍ ജംഗ്ഷനിലേക്കുള്ള വണ്‍വേ റോഡിലാണ് അപകടമുണ്ടായത്. കോഴിക്കോട്ടേക്കു പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റും ചങ്ങനാശേരിയിലേക്കു പോയ സ്വകാര്യബസുമാണ് അപകടത്തില്‍പ്പെട്ടത്.
ബസുകള്‍ക്കും ഭാരവാഹനങ്ങള്‍ക്കും യാത്രാ നിരോധനമുള്ള റോഡിലേക്കു സ്റ്റാന്‍ഡില്‍നിന്ന് ഇറങ്ങിവന്ന കെഎസ്ആര്‍ടിസി ബസ് തിരിഞ്ഞപ്പോള്‍ പിന്നാലെ എത്തിയ സ്വകാര്യബസിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി. ഇരുബസുകളിലും യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.