ഇടിമിന്നൽ: തിടനാട്ടിൽ ആറു വീടുകൾക്ക് കനത്ത നാശം
1600888
Sunday, October 19, 2025 5:52 AM IST
തിടനാട്: ഇന്നലെ വൈകുന്നേരമുണ്ടായ അതിശക്തിയായ ഇടിമിന്നലിൽ തിടനാട് - മാടമല ഭാഗത്തെ ആറു വീടുകളുടെ വയറിംഗ് ഉൾപ്പെടെ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു.
ചെന്നയ്ക്കാട്ടുകുന്നേൽ കുട്ടിച്ചൻ, വള്ളിയാംതടത്തിൽ കുട്ടിച്ചൻ, മണിയാക്കുപാറ സജി, മണിയാക്കുപാറ സിബി, പൊട്ടനാനി ജയിംസ്, കുഞ്ഞമ്മ പൊട്ടനാനി എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. ലൈനിൽ പൊതുവായി കൊടുക്കേണ്ട എർത്ത് സംവിധാനത്തിന്റെ അപാകതയാണ് ഇടിമിന്നലിൽ നാശനഷ്ടം സംഭവിക്കാൻ കാരണമെന്ന് ആക്ഷേപമുയർന്നു.