ജെജെഎംസ് ബസ് ജീവനക്കാര്‍ക്ക് ബിഗ് സല്യൂട്ട്... ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിച്ചു
1601002
Sunday, October 19, 2025 7:12 AM IST
ചങ്ങനാശേരി: സ്വകാര്യബസില്‍ കുഴഞ്ഞുവീണ യാത്രക്കാരിയെ ബസ് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.40ന് ചങ്ങനാശേരി-തെങ്ങണ-തൃക്കൊടിത്താനം റൂട്ടില്‍ ഓടുന്ന ജെജെഎംഎസ് മുളകുപ്പാടം ബസിലാണ് സംഭവം. ചങ്ങനാശേരിയിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരി കുഴഞ്ഞു വീഴുകയായിരുന്നു.
ഡ്രൈവര്‍ രതീഷ് ആർ. നായര്‍, കണ്ടക്ടര്‍ കെ.എം. സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ബസില്‍ ഇവരെ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ബസിനുള്ളില്‍ മറ്റു യാത്രക്കാരുമുണ്ടായിരുന്നു. കണ്ടക്ടറും ബസിലുണ്ടായിരുന്ന യാത്രക്കാരൻ സോജന് എസ്. ശ്രീധരനും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സഹായിച്ചു.