വെളിയന്നൂരിൽ വിളയുന്നതെന്ത്?
1600551
Friday, October 17, 2025 10:54 PM IST
വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ. കഴിഞ്ഞ അഞ്ചു വർഷം നമ്മുടെ തദ്ദേശസ്ഥാപനങ്ങളിൽ നടന്നതെന്ത്? ഭരണപക്ഷവും പ്രതിപക്ഷവും എന്തു പറയുന്നു?
പഞ്ചായത്തിന്റെ ചിത്രം എങ്ങനെ?
വെളിയന്നൂർ
ഗ്രാമപഞ്ചായത്ത്
കോട്ടയം, എറണാകുളം ജില്ലകൾ അതിര് പങ്കിടുന്ന ഗ്രാമപ്രദേശം. കാർഷിക സംസ്കൃതിയുടെ ചരിത്രമാണ് വെളിയന്നൂരിന്റെ കരുത്ത്. കുന്നും സമതലങ്ങളും നിറഞ്ഞ പഞ്ചായത്ത് പ്രദേശത്ത് പാറമടകളുടെ എണ്ണം വർധിക്കുന്നത് ആശങ്കൾ സൃഷ്ടിക്കാതില്ല.
നേട്ടങ്ങൾ
സജേഷ് ശശി
(പഞ്ചായത്ത് പ്രസിഡന്റ്)
4സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി.
4അഞ്ചു വർഷവും 100 ശതമാനം നികുതിപിരിവും പദ്ധതി ചെലവാക്കലും.
4ആർദ്രകേരളം പുരസ്കാരം ലഭിച്ചു.
4സംസ്ഥാനത്തെ മികച്ച മാതൃക ബഡ്സ് സ്കൂൾ.
4സംരംഭകവർഷം പദ്ധതിയിൽ നേട്ടം.
4സ്ഥിരം കൃഷിക്കു ധനസഹായം. മഞ്ഞൾ ഗ്രാമം, സൗജന്യ വാഴവിത്ത് വിതരണം, പാൽവില/കാലിത്തീറ്റ ഇൻസെന്റീവ് പദ്ധതികൾ.
4പഞ്ചായത്ത് നിയന്ത്രണ സ്കൂളുകളിൽ സ്മാർട്ട് ക്ലാസ്മുറികൾ.
കോട്ടങ്ങൾ
ബിന്ദു സുരേന്ദ്രൻ
(പ്രതിപക്ഷ അംഗം)
4പഞ്ചായത്തിലെ ഒന്നാം വാർഡിൽ വർഷങ്ങളായി മെംബറല്ല.
4പുതുവേലി എംവിഐപി കനാൽ കാടുകയറി, വെള്ളമില്ല.
4ഗ്രാമീണറോഡുകൾ മിക്കതും സഞ്ചാരയോഗ്യമല്ല. തെരുവുവിളക്കുകൾ കത്തുന്നില്ല.
20 ലക്ഷം മുടക്കിയ എംസിഎഫ് കേന്ദ്രം കൂടുമൂടി.
സ്വാശ്രയ സംരംഭങ്ങൾ എല്ലാം പ്രവർത്തനം നിലച്ചു.
ജനവാസ കേന്ദ്രങ്ങളിൽ പ്ലൈവുഡ്, കുടിവെള്ള കമ്പനികൾക്ക് അനുവാദം നൽകി ജനജീവിതം ദുരിതത്തിലാക്കി.
അരീക്കരയിലെ ചെക്ക്ഡാം നിർമാണം ഉപേക്ഷിച്ച നിലയിൽ.
പുതിയ പദ്ധതികൾ ഒന്നുമില്ല. ആളൊഴിഞ്ഞ ഇടങ്ങളിൽ ലഹരിസംഘങ്ങൾ.
ഒറ്റനോട്ടത്തിൽ
13 വാർഡുകളുണ്ടായിരുന്ന പഞ്ചായത്തിൽ പുനർനിർണയത്തിൽ 14 വാർഡുകളായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രസിഡന്റായിരുന്ന സിപിഐ സ്ഥാനാർഥി മാത്രമാണ് ഇടതുമുന്നണിയിൽ തോറ്റത്.
വിദേശ രാജ്യങ്ങളിലേക്കു കുടിയേറുന്ന കുടുംബങ്ങളുടെ എണ്ണം വർധിക്കുന്ന പഞ്ചാത്തുകളിലൊന്ന്. തെരഞ്ഞെടുപ്പ് രംഗത്തെ ആവേശത്തെയും പങ്കാളിത്തത്തെയും ഇതു ബാധിക്കുമെന്ന ആശങ്ക ശക്തം. ജോസഫ് ചാഴികാടനിലൂടെ പൊതുരംഗത്ത് ശ്രദ്ധേയമായ വെളിയന്നൂർ സംസ്ഥാനതലത്തിൽതന്നെ ശ്രദ്ധിക്കപ്പെടുന്ന പഞ്ചായത്താണ്.
കക്ഷിനില: ഭരണപക്ഷം-12, (സിപിഎം-6, കേരള കോൺഗ്രസ്-എം-5, സിപിഐ -1), പ്രതിപക്ഷം-ഒന്ന് (കോൺഗ്രസ്-1).