മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലില്‍ വീട് തകർന്നു
1600994
Sunday, October 19, 2025 6:58 AM IST
കടുത്തുരുത്തി: മഴയ്ക്കൊപ്പമെത്തിയ ശക്തമായ ഇടിമിന്നലില്‍ വീടിന് കനത്ത നാശം. കടുത്തുരുത്തി പഞ്ചായത്തിലെ നാലാം വാര്‍ഡ് കെ.എസ്. പുരത്താണ് സംഭവം. മലയില്‍ രവീന്ദ്രന്റെ വീടിനാണ് ഇടിമിന്നല്‍ നാശം വിതച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അപകടം. വീട്ടിലെ വയറിംഗ് പൂര്‍ണമായി കത്തി നശിച്ചു. ഇന്വേര്ട്ടര്, മീറ്റര്‍, മോട്ടോര്‍ എന്നിവയെല്ലാം ഇടിമിന്നലില്‍ നശിച്ചു. ജനല്പാളികളുടെ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. വീടിന്റെ ഭിത്തിക്കും നാശമുണ്ടായി. ഭിത്തിയില്‍ തുള വീണ അവസ്ഥയിലാണ്.
അപകടം നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. സമീപവാസികളായ കോച്ചേരി തോമ്മാച്ചന്, കാപ്പില്‍ റോയിച്ചന് എന്നിവരുടെ വീടിനും നാശമുണ്ടായി. വീടിനു സമീപ ത്തെ മരങ്ങള്‍ വാടിയിട്ടുണ്ട്.